കോട്ടയം:കഴിഞ്ഞ ഞായറാഴ്ച ചെക്ക് ഡാമില്‍ സുഹൃത്തിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോന് ഷാജി(26)യുടെ മൃതദേഹം കണ്ടുകിട്ടി. കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു ധനേഷിനെ.ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്സും ഒത്തു ചേര്‍ന്നായിരുന്നു തിരച്ചില്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.