Banner Ads

കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് മറുപടി നല്‍കി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.

പാലക്കാട് : കഷ്ടം സന്ദീപേ, എന്ന് തുടങ്ങിയായിരുന്നു പത്മജ  വേണുഗോപാല്‍ തുടങ്ങിയത്.സ്നേഹത്തിന്റെ കടയില്‍ അല്ലാ നിങ്ങള്‍ മെമ്ബർഷിപ്പ് എടുത്തത് മറിച്ച്‌ വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങള്‍ ചെന്ന് എത്തിയിരിക്കുന്നതെന്ന് പത്മജ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കുറിച്ചത്.

പത്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം നിങ്ങള്‍ എത്ര വലിയ കുഴിയില്‍ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇനി ഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്റ്‌ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. 2 ദിവസമായി ഷാഫിയും സന്ദീപ് വാറിയരും എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചാല്‍ മതി.

സന്ദീപേ ആ ഇരിക്കുന്നതില്‍ 2 പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട്. ബാക്കിയുള്ളവർക്ക് നിങ്ങള്‍ വരുന്നതില്‍ തീരെ താല്പര്യമില്ല. മുങ്ങാൻ പോകുന്ന കപ്പലില്‍ ആണല്ലോ സന്ദീപേ നിങ്ങള്‍ പോയി കയറിയത് . സ്നേഹത്തിന്റെ കടയില്‍ അല്ലാ നിങ്ങള്‍ മെമ്ബർഷിപ്പ് എടുത്തത്.വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങള്‍ ചെന്ന് എത്തിയിരിക്കുന്നത്.അതു കാലം തെളിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *