
കൊല്ലം: തമിഴ്നാട്ടിൽ വിജയിയുടെ പാർട്ടി അട്ടിമറി നടത്തുമ്പോൾ, കേരളത്തിൽ ചാത്തന്നൂർ മണ്ഡലം പിടിച്ചെടുത്ത് ബിജെപിയുടെ കരുത്തുറ്റ മുന്നേറ്റം. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തി മണ്ഡലത്തിൽ വേരോട്ടമുണ്ടാക്കിയ ബി.ബി. ഗോപകുമാർ, ഇത്തവണ എൽഡിഎഫിന്റെ ഉറച്ച സീറ്റായ ചാത്തന്നൂർ പിടിച്ചെടുത്ത് ചരിത്രവിജയം കുറിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വോട്ടെണ്ണലിനൊടുവിൽ നേരിയ ഭൂരിപക്ഷത്തിലാണ് ഗോപകുമാർ വിജയിച്ചത്.