Banner Ads

ബിഹാര്‍ വിഷമദ്യ ദുരന്തം: 25 ആയി മരണം

പട്ന: വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തിയിരുന്നു.സിവാൻ ജില്ലയില്‍ 20, സാരൻ ജില്ലയില്‍ 5 എന്നിങ്ങനെയാണു മരണസംഖ്യ.ഇതിനെ തുടർന്ന് , വിഷമദ്യ ദുരന്തം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചിരുന്നു.ഇതിനിടെ വിഷമദ്യ കേസില്‍ സിവാനില്‍നിന്ന് 9 പേരെയും സാരനില്‍നിന്നു 3 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സിവാൻ, സാരൻ ജില്ലകളില്‍ പൊലീസ് നടത്തിയ വ്യാപക റെയ്ഡില്‍ 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു.എന്നാൽ സംഭവത്തെ കുറിച്ചു സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നല്‍കി. ബിഹാറിലെ മദ്യനിരോധനം തികച്ചും കടലാസില്‍ മാത്രമേയുള്ളൂവെന്നും ഒന്നും തന്നെ പ്രാവർത്തികമാക്കിയിട്ടില്ല ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചു. ബിഹാറിലെ എല്ലാ ജില്ലകളിലും വിഷമദ്യ ദുരന്തങ്ങള്‍ നടക്കുന്നുണ്ടെന്നും പലതും മൂടിവയ്ക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു

 


     
                
                

Leave a Reply

Your email address will not be published. Required fields are marked *