
ദില്ലി : അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തീർപ്പാക്കി. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
കേസ് അന്വേഷിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ എസ് കിരണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്മേൽ കോടതി വച്ചുപുലർത്തിയിരുന്ന മേൽനോട്ടവും അവസാനിപ്പിച്ചു. കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിൽ കൂടുതൽ അന്വേഷണം നടത്താൻ എസ്ഐടിയ്ക്ക് സുപ്രീം കോടതി അനുമതി നൽകി.
പൊതുതാല്പര്യം മുൻനിർത്തി കീഴ്ക്കോടതിയിലെ വിചാരണ വേളയിൽ സഹായം നൽകാൻ ഹർജിക്കാർക്ക് സുപ്രീം കോടതി അനുവാദം നൽകിയിട്ടുണ്ട്. സംഭാവന തട്ടിപ്പ് നടത്തിയ പ്രതികൾ ആ തുക ഉപയോഗിച്ച് വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ക്ഷേത്രത്തിലേക്ക് ലഭിച്ച മറ്റു സംഭാവനകളെല്ലാം സുരക്ഷിതമാണെന്നും സർക്കാർ വ്യക്തമാക്കി.