കൊച്ചി: കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ആയിരുന്നു ആക്രമണം.വാടക സംബന്ധിച്ച തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. ഏലൂരില്‍ മുളവുകാട് സ്വദേശി ദീപുവാണ് പിടിയിലായത്.വെട്ടേറ്റ യുവതിയുടെ പേരിലുള്ള ഓട്ടോ ദീപുവാണ് ഓടിച്ചിരുന്നത്. യുവതിയുടെ കഴുത്തിന് ആഴത്തില്‍ വെട്ടേറ്റിരുന്നു. കഴുത്തില്‍ ആഴത്തില്‍ പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ദീപു ഓടി രക്ഷപ്പെടുകയായിരുന്നു