
പത്തനംതിട്ട : തിരുവോണ നാളിൽ പമ്പയിലേക്ക് ബസുകളില്ലാതെ ശബരിമല തീർത്ഥാടകരും യാത്രക്കാരും വലഞ്ഞു. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും പമ്പയിലേക്കുള്ള സർവീസുകൾ ലഭ്യമായില്ലെന്നാണ് ഭക്തരുടെ പരാതി.
ശബരിമല നട തുറന്നിരുന്നിട്ടും കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ വ്യാപക ആക്ഷേപമാണ് ഉയർന്നത്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ബസ് ലഭിക്കാത്തതിനെ തുടർന്ന് ഡിപ്പോ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് തീർത്ഥാടകർ ആരോപിച്ചു.