
പാലക്കാട്: അട്ടപ്പാടി ഭൂതുവഴി കില സെന്ററിനു സമീപം പുലിയിറങ്ങി പശുവിനെ ആക്രമിച്ച് കൊന്നു.മുരുകേശൻ എന്നയാളുടെ ഒന്നരവർഷം പ്രായമുള്ള പശു കിടാവിനെയാണ് തിങ്കളാഴ്ച പുലർച്ചെ കൃഷിയിടത്തിലെ തൊഴുത്തിൽ നിന്ന് പുലി പിടിച്ചത്. ഇവിടെ മുൻപും പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു. തൊഴുത്തിൽ പുലിയുടെ കാൽപാദങ്ങൾ വനംവകുപ്പ് അധികൃതർ കണ്ടെത്തായ് പരാതി ഉയരുന്നു. അഗളിയിലും പരിസര പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യം അടുത്തിടെ വർധിച്ചു വരുകയാണ്.