
കോട്ടയം: 5.15 ന് പുറപ്പെടേണ്ട കോട്ടയം-നിലമ്പൂർ എക്സ്പ്രസ്സ് 1.15 മണിക്കൂർ വൈകി 7.26 നാണ് യാത്രം ആരംഭിച്ചത്. കുമാരനെല്ലൂരിൽ റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതാണ് ട്രെയിനുകൾ വൈകാൻ കാരണം. വന്ദേ ഭാരത് കൃത്യസമയം പാലിക്കുന്നു.4.05 ന് പുറപ്പെടേണ്ട കൊല്ലം-മച്ചിലിപട്ടണം ശബരിമല സ്പെഷ്യൽ 3 മണിക്കൂർ വൈകി 7.08 നാണ് പുറപ്പെട്ടത്. 8 മണിക്ക് ശേഷമുള്ള വേണാട്, പരശുറാം, ശബരി, തുടങ്ങിയ ട്രൈനുകൾ കൃത്യ സമയം പാലിച് യാത്ര തുടരും റെയിൽവേ അറിയിച്ചു.