Banner Ads

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ; വേനൽ മഴ തുടരുo

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും വേനൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും നിലനിൽക്കുന്നു. രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ 37ഡിഗ്രി വരെ താപനില ഉയരും

Leave a Reply

Your email address will not be published. Required fields are marked *