Banner Ads

പരീക്ഷ എഴുതാൻ വന്നത് സ്വന്തം വണ്ടിയിൽ; ലേണേഴ്സ് കിട്ടും മുൻപേ യുവതിക്കും ഭർത്താവിനും ₹10,000 പിഴയിട്ട് എംവിഡി!

പാലക്കാട്: ലൈസൻസ് പരീക്ഷയ്ക്ക് എത്തുമ്പോൾ ലേണേഴ്സ് പോലുമില്ലാതെ വണ്ടിയോടിച്ച് വരരുത് എന്ന ട്രാഫിക് നിയമം മറന്ന യുവതിക്ക് ആലത്തൂരിൽ കനത്ത തിരിച്ചടി. ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാൻ മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് തന്നെ ഇരുചക്ര വാഹനം ഓടിച്ചെത്തിയ യുവതിയും ഭർത്താവുമാണ് കുടുങ്ങിയത്. ആലത്തൂർ സബ് ആർടിഒ ഓഫീസ് ദമ്പതികൾക്ക് 5000 രൂപ വീതം പിഴ ചുമത്തി.

യുവതി പരീക്ഷാ കേന്ദ്രത്തിലേക്ക് നേരിട്ട് വാഹനം ഓടിച്ചുവരുന്നത് അവിടെയുണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ലൈസൻസ് ഇല്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ അനുവാദം നൽകിയതിന് നടപടി.ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് നടപടി.1988-ലെ മോട്ടോർ വാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് ഈ പിഴ