Banner Ads

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ നീക്കം; മലയാളി സമൂഹമടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

റിയാദ്: സൗദി അറേബ്യയിലെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ വീണ്ടും ആക്രമണത്തിന് മുതിർന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി. സുരക്ഷ മുൻനിർത്തി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അനാവശ്യ യാത്രകളും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്ന് എംബസി ആവശ്യപ്പെട്ടു
ആക്രമണങ്ങളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽപ്പെടാതെ പൂർണ്ണമായും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. യാത്രാ തടസ്സങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും യാതൊരുവിധ ആശങ്കയും വേണ്ടതില്ലെന്ന് സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
പ്രവാസികളുടെ സുരക്ഷയും സഹായവും ഉറപ്പാക്കുന്നതിനായി എംബസിയുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്