തിരുപ്പതി : ലാബ് റിപ്പോർട്ട് അനുസരിച്ച് തിരുപ്പതി ക്ഷേത്രത്തിൽ സമർപ്പിച്ച ലഡുവിൽ മൃഗങ്ങളുടെ കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗങ്ങളുടെ കൊഴുപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് (എൻഡിഡിബി) സെന്റർ ഫോർ അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് (സിഎഎൽഎഫ്) ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ തിരുപ്പതിയിലെ ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗങ്ങളുടെ കൊഴുപ്പ് കണ്ടെത്തിയിരുന്നു.
ലഡ്ഡു തയാറാക്കാൻ ഉപയോഗിക്കുന്ന നെയ്യില്‍ പന്നിയുടെ കൊഴുപ്പ്, മീന്‍ എണ്ണ, പാമോയിൽ എന്നിവയും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വൻതോതിൽ പ്രസാദത്തില്‍ മൃഗകൊഴുപ്പും മീന്‍ എണ്ണയും കലർത്തുന്നു എന്നായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞത്.