
പാലക്കാട്: പാലക്കാട് പാലക്കയത്തെ പരിശോധനയിൽ 12 പുലിനഖം, 2 കടുവ നഖം, 4 പുലിപ്പല്ല് എന്നിവയുമായി വനം വകുപ്പ് വാച്ചറും താൽക്കാലിക വാച്ചറും അറസ്റ്റിൽ.പാലക്കാട് നെല്ലിയാമ്പതിയിലെ വനം വകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ താൽക്കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും പിടികൂടി വിൽപ്പനയ്ക്കായി ഇരുചക്ര വാഹനത്തിൽ എത്തിയ സമയത്താണ് തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് ഇരുവരെയും പിടിച്ചെടുത്തത്.