
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് അജ്ഞാതർ സ്ഫോടകവസതു എറിഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു ഈ സംഭവം നടന്നത്. രാത്രി പത്തേമുക്കാലോടെ അയ്യന്തോൾ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപമാണ് സംഭവം.
നിലവിൽ ശോഭയുടെ അയൽവാസിയുടെ വീട്ടിലേക്കാണ് അജ്ഞാതർ സ്ഫോടകവസ എറിഞ്ഞിരിക്കുന്നത്. പരിസരവാസികൾ സംഭവമറിയുന്നത് വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ്. പക്ഷേ സംഭവസമയത്ത് ശോഭാ സുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു.ഇവിടെ ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരം ഒരു ആക്രമണത്തിന് കാരണമെന്നാണ് അറിയാൻ സാധിക്കുന്നത്.
നിലവിൽ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ വിദഗ്ദ്ധമായ അന്വേഷണവും ആരംഭിച്ചു.ഈ വിഷയത്തിൽ സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.രാത്രി 10.44 ഓടെയാണ് ആക്രമണം സംഭവിച്ചതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.ഭയപ്പെടുത്തുന്ന രീതിയിൽ ഉഗ്രമായ ശബ്‌ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും വ്യക്തമാക്കുന്നുണ്ട്.
കൂടാതെ സംഭവശേഷം പോലീസ് സ്ഥലത്തെത്തുകയും ഉണ്ടായി. തുടർന്ന് പാർട്ടി പ്രവർത്തകരും എത്തിയിരുന്നു. ഈ കൃത്യം നിർവഹിച്ച ആളുകളെ കണ്ടെത്തണം എന്നാണ് ആവശ്യമെന്നും ഇതിനോടകം ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. തന്റെ വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത് എന്നും അവർ പറഞ്ഞു. കാരണം വീടു മാറി എറിയുകയായിരുന്നെങ്കിൽ ഇടത്തോട്ടോ വലത്തോട്ടോ മാറി എറിയാമായിരുന്നു. ഇത് വീടിന്റെ ഗേറ്റിന് കൃത്യമായി എറിയണം എന്ന് നിർബന്ധമില്ലല്ലോ എന്നും ശോഭ പറഞ്ഞു.
ഈ വിഷയത്തിൽ പാർട്ടിയുടെ നേതാക്കൾ പറയുന്നത് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വീട്ടിൽ ഇത്തരമൊരു ഉഗ്രസ്ഫോടനം നടന്നതിലെ ഭയം പാർട്ടിക്ക് വിട്ട് മാറിയിട്ടില്ല എന്നും. അതുപോലെ ഭാരതത്തിനുള്ള എല്ലാ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം വളരെ ദുഃഖകരമാണെന്നും പറഞ്ഞു. ഭാരതത്തിൽ ഇത്തരമൊരു ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 28 പേരോളം മരിച്ച സാഹചര്യത്തിലും.
അതു പോലെ സ്വർഗ്ഗീയനായ രാമചന്ദ്രന് അനുശോചനം അറിയിച്ച് എത്തിയ സാഹചര്യത്തിലുമാണ് ഇത്തരം ഒരു സംഭവം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടിയുടെ വൈസ് പ്രസിഡണ്ടായ ശോഭ സുരേന്ദ്രന്റെ വീടിനു നേരെ ഉണ്ടായ അക്രമണത്തെയും പാർട്ടി അതിജീവിക്കുമെന്നാണ് ബിജെപി പ്രവർത്തകർ വ്യക്തമാക്കുന്നത്.