Banner Ads

നഴ്‌സിങ് കോളജിൽ റാഗിങ് നടത്തിയവർക്കെതിരെ; കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കോട്ടയത്തെ നഴ്‌സിങ് കോളജിൽ റാഗിങ് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. സസ്പെൻഷനിൽ ഒതുക്കാതെ പ്രതികളായ കുട്ടികളെ പുറത്താക്കുന്നതിനെ കുറിച്ച് തന്നെയാണ് ആലോചനകൾ. അതിക്രൂരമായ റാഗിങാണ് നടന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ദൃശ്യത്തിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്‌ബോൾ തന്നെ അതിക്രൂരമാണ്.

വീഡിയോ മുഴുവൻ കാണാൻ പോലും കഴിഞ്ഞില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ വീണാ ജോർജ് പറഞ്ഞു. റാഗിങ് നടന്നത് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി പ്രതികരിച്ചു. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ടായിട്ടും അറിഞ്ഞില്ല എന്നുപറയുന്നത് വിശ്വസിക്കാനാകില്ല. സീനിയർ വിദ്യാർഥികൾ എന്തിനാണ് ജൂനിയർ വിദ്യാർഥികളുടെ മുറിയിൽ ഇടക്കിടെ പോയത്. മൂന്നു മാസത്തോളമാണ് പീഡനമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നാണ് പ്രതികൾ വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. മദ്യം വാങ്ങാൻ വിദ്യാർഥിയോട് പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും കൊടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് ക്രൂരമായ പീഡനത്തിന് വിധേയനാക്കിയത്. ദൃശ്യങ്ങൾ പ്രതികൾ തന്നെ വീഡിയോയിൽ പകർത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *