Banner Ads

ഔദ്യോഗികവാഹനം കാണാത്തതിനെത്തുടർന്ന് ഓട്ടോയില്‍ മടങ്ങി; സുരേഷ് ഗോപി

ഹരിപ്പാട്: വ്യാഴാഴ്ച വൈകീട്ട് നടന്ന മണ്ണാറശാലയില്‍ പുരസ്‌കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം ചടങ്ങുകൾ അവസാനിച്ചതിന് ശേഷം ഔദ്യോഗികവാഹനം കാണാത്തതിനെത്തുടർന്ന് ഓട്ടോയില്‍ മടങ്ങി കേന്ദ്രമന്ത്രി.ഒന്നരക്കിലോമീറ്റര്‍ അകലെ ഹരിപ്പാട് സുബ്രഹ്‌മണ്യ സ്വാമീക്ഷേത്രത്തിനു സമീപത്തെ ഹനുമദ്ക്ഷേത്രംവരെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തു.

ആറരയോടെയായിരുന്നു പുരസ്‌കാരദാന സമ്മേളനം. ഉദ്ഘാടനത്തിനുശേഷം ക്ഷേത്രദര്‍ശനം നടത്തിയ അദ്ദേഹം മഹാദീപക്കാഴ്ചയിലും പങ്കാളിയായി. തുടര്‍ന്നാണ് മടക്കയാത്രയ്ക്കു തയ്യാറെടുത്തത്. കുറച്ചു നേരം കാത്തുനിന്നിട്ടും ഔദ്യോഗികവാഹനം എത്താത്തതില്‍ പരിഭവിച്ച മന്ത്രി യാത്രക്കാരുമായി ക്ഷേത്രത്തിലെത്തിയ ഓട്ടോറിക്ഷയില്‍ കയറി പോവുകയായിരുന്നു.കുറച്ച കഴിഞ്ഞ് ഔദ്യോഗികവാഹനവും പോലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് ഔദ്യോഗികവാഹനത്തില്‍ യാത്ര തുടരുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *