Banner Ads

കോന്നിയിൽ പാറക്കല്ല് ഇടിഞ്ഞ്‌ വീണ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

കോന്നി: ഹിറ്റാച്ചിക്ക് മുകളിൽ പാറക്കല്ല് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഹിറ്റാച്ചി ഓപ്പറേറ്റർ ആണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടത് ഹിറ്റാച്ചി ഓപ്പറേറ്റർ അജയ് റായ് സഹായി മഹാദേശ് എന്നിവർ. അഥിതി തൊഴിലാളിയുടെ മൃതദേഹം അഗ്നിരക്ഷാസേന പുറത്തെടുത്തു. ഹിറ്റാച്ചി പൂർണ്ണമായും തകർന്ന നിലയിലാണ്. സഹായിയായ അഥിതി തൊഴിലാളിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കുമെന്നാണ് അഗ്നിരക്ഷാസേന അറിയിച്ചിരിക്കുന്നത്.