
വാനനിരീക്ഷകരെയും പ്രകൃതിസ്നേഹികളെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ട് 2026 സെപ്റ്റംബർ 14, 15 തീയതികളിൽ രാത്രിയും പുലർച്ചെയുമായി ആകാശത്ത് അപൂർവ്വമായ ഗ്രഹസംഗമങ്ങൾ നടക്കുന്നു….
ഈ ദിവസങ്ങളിൽ യഥാർത്ഥത്തിൽ ആകാശത്ത് സംഭവിക്കുന്ന അത്ഭുതകരമായ പ്രതിഭാസങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനമായ പ്രധാന ആകാശക്കാഴ്ചകൾ അതായത്
സെപ്റ്റംബർ 14-ന് വൈകുന്നേരം സൂര്യൻ അസ്തമിച്ച ഉടൻ പടിഞ്ഞാറൻ ആകാശത്തേക്ക് നോക്കിയാൽ നേർത്ത ചന്ദ്രക്കലയ്ക്കൊപ്പം അതീവ തിളക്കത്തോടെ നിൽക്കുന്ന ശുക്രനെ വളരെ അടുത്തായി കാണാൻ സാധിക്കും….
ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഈ അപൂർവ്വ സംഗമത്തിന്റെ ഭാഗമായി ചന്ദ്രൻ ശുക്രനെ മറയ്ക്കുന്ന പ്രതിഭാസവും സംഭവിക്കുന്നുണ്ട്…..അന്നേദിവസം രാത്രി അല്പം കൂടി വൈകുമ്പോൾ, കിഴക്കുഭാഗത്തായി തിളങ്ങുന്ന ശനിഗ്രഹത്തെ കാണാൻ കഴിയും. ഈ മാസത്തിൽ ശനി ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സമയമായതിനാൽ വാനനിരീക്ഷകർക്ക് ടെലിസ്കോപ്പിലൂടെ ശനിയുടെ വലയങ്ങൾ കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ പറ്റിയ അനുകൂല സമയമാണിത്……..
സെപ്റ്റംബർ 15-ന് പുലർച്ചെ വെളുപ്പിനെ എഴുന്നേൽക്കുന്നവർക്കായി കിഴക്കൻ ആകാശത്ത് വ്യാഴവും ചൊവ്വയും രാജകീയമായി തിളങ്ങിനിൽക്കുന്ന കാഴ്ചയും കാണാം…….നഗ്നനേത്രങ്ങൾ കൊണ്ട് വളരെ അടുത്തോ ഇവയെ കാണാൻ സാധിക്കില്ല…എങ്കിലും, ശാസ്ത്രീയമായ കണക്കുകൂട്ടലുകൾ പ്രകാരം പറയുന്ന തീയതികളിൽ ഈ ഗ്രഹങ്ങളും ചന്ദ്രനും യഥാർത്ഥത്തിൽ ആകാശത്ത് അതത് സ്ഥാനങ്ങളിൽ കൃത്യമായി ഉണ്ടാകും എന്നതിൽ യാതൊരു സംശയവുമില്ല….
നഗ്നനേത്രങ്ങൾ കൊണ്ടും ചെറിയ ബൈനോക്കുലറുകൾ കൊണ്ടും ആസ്വദിക്കാൻ കഴിയുന്ന ഈ സുന്ദരമായ ആകാശ കാഴ്ചകൾ കാണാൻ വാനനിരീക്ഷകർക്ക് നല്ല കാലാവസ്ഥയും തെളിഞ്ഞ ആകാശവും ആവശ്യമാണ്…..
സിന്ധു രാജീവ്