കാഞ്ഞങ്ങാട്:കാർ, ടെമ്ബോ, ഓട്ടോ, ലോറി, ബൈക്കുകള്‍, ജീപ്പ് ഉള്‍പ്പെടെ വിവിധതരം വാഹനങ്ങളുണ്ട്. ഏറക്കുറെ മിക്ക വാഹനങ്ങളും തുരുമ്ബ് വിഴുങ്ങി നശിച്ചനിലയിലാണ്. സംരക്ഷണമില്ലാതെ കിടക്കുന്ന വാഹനങ്ങളില്‍നിന്ന് എൻജിൻ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോകാനുള്ള സാധ്യതയുമുണ്ട്. അനധികൃതമായി മണല്‍ കടത്തുന്നതിനിടെ പിടികൂടിയ നിരവധി ടിപ്പർ ലോറികളുമുണ്ട്.
ഹോസ്ദുർഗ് പൊലീസ് വിവിധ കേസുകളിലായി പിടികൂടി സ്റ്റേഷൻ വളപ്പില്‍ സ്ഥലമില്ലാതായതോടെ 10 വർഷം മുമ്ബ് നിർമിതികേന്ദ്രം വളപ്പിലേക്ക് മാറ്റിയതാണ് വാഹനങ്ങള്‍.പിന്നീട് ഈ പ്രദേശം കാടു വളർന്ന് നൂറുകണക്കിന് വാഹനങ്ങള്‍ ഇതിനകത്തായി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പ് നിറഞ്ഞതോടെ പിടികൂടുന്ന വാഹനങ്ങള്‍ പിന്നീട് സ്റ്റേഷന് മുന്നില്‍ റോഡരികിലും ഗവ. റെസ്റ്റ് ഹൗസിന് മുന്നിലെ റോഡരികിലുമായി നിർത്തിയിട്ടു.
തീരദേശ റോഡിലേക്കുള്ള ഗതാഗതത്തിന് ഭീഷണിയാവുകയും പരാതി വ്യാപകമായതോടെയാണ് നിർമിതികേന്ദ്രം വളപ്പിലേക്ക് മാറ്റിയത്.കൂടാതെ ഇരുചക്രവാഹനങ്ങളാണ് സ്റ്റേഷൻ വളപ്പില്‍ ഏറെയുമുള്ളത്. കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാകുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാൻ ഇടക്കാലത്ത് നടപടിയുണ്ടാവുകയും ചില വാഹനങ്ങള്‍ ലേലത്തില്‍ വിറ്റു പോവുകയും ചെയ്തിരുന്നു