
തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമായിരിക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വൈകാരിക പിന്തുണയുമായി കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരി ഇൽസെ. രാഷ്ട്രീയ നേട്ടങ്ങൾ നോക്കാതെ തന്നെ സഹായിച്ച ഏക വ്യക്തി സതീശനാണെന്നും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും ഇൽസെ ഫേസ്ബുക്കിൽ കുറിച്ചു.
2022-ൽ സഹോദരിയുടെ മരണത്തിൽ നീതി തേടി കേരളത്തിലെത്തിയപ്പോൾ, മാധ്യമ വാർത്തകൾക്കോ രാഷ്ട്രീയ ലാഭത്തിനോ ശ്രമിക്കാതെ തന്നെ സഹായിച്ച ഒരേയൊരു രാഷ്ട്രീയക്കാരൻ വി.ഡി. സതീശനാണെന്ന് ഇൽസെ ഓർമ്മിക്കുന്നു.കേസ് മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയപ്പോൾ എല്ലാ വാതിലുകളും അടഞ്ഞ സാഹചര്യത്തിലാണ് സതീശനെ കണ്ടത്.
അദ്ദേഹം ആ കൂടിക്കാഴ്ച പരസ്യപ്പെടുത്തിയില്ലെന്നും മറിച്ച് അതീവ ശ്രദ്ധയോടെയും അനുകമ്പയോടെയും കാര്യങ്ങൾ കേട്ട് ആവശ്യമായ പിന്തുണ നൽകിയെന്നും ഇൽസെ പറയുന്നു. കേരള രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലെങ്കിലും ഒരു വ്യക്തിയുടെ മനസ്സ് തിരിച്ചറിയാൻ തനിക്ക് കഴിയുമെന്ന് ഇൽസെ വ്യക്തമാക്കുന്നു. സതീശൻ ജനങ്ങളോട് ആത്മാർത്ഥതയുള്ള വ്യക്തിയാണെന്ന് തന്റെ അനുഭവത്തിൽ നിന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയാകാൻ പ്രാർത്ഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
“മാധ്യമങ്ങളിൽ വാർത്തയുണ്ടാക്കാനോ രാഷ്ട്രീയ നേട്ടങ്ങൾക്കോ അദ്ദേഹം ശ്രമിച്ചില്ല. എന്റെ ദുരന്തത്തിൽ എന്നെ കേൾക്കാനും പിന്തുണയ്ക്കാനും അദ്ദേഹം തയ്യാറായി. അതുകൊണ്ടാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്.