
കോട്ടയം: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം, കുറുപ്പന്തറ പുളിന്തറ ആനിത്തോട്ടത്തിൽ ഇറിഗേഷൻ വകുപ്പ് റിട്ട ഓവർസിയർ സേവ്യർ വർഗീസിന്റെ (സിബി, 64) വീട്ടിലാണ് മോഷണം നടന്നത് 20.5 പവൻ സ്വർണ്ണാഭരണങ്ങൾ വീട്ടിൽ നിന്നും കവർന്നു.ഇന്നലെ രാവിലെ എട്ടരയോടെ കുളിക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് വാതിൽ തുറക്കുന്നതിനിടെ കതകിന്റെ ഒരുഭാഗം അടർന്ന് വീഴുകയായിരുന്നു.
തുടർന്ന് കടുത്തുരുത്തി പൊലീസിൽ വിവരം അറിയിച്ചു. ഇരുനില വീടിന്റെ മുൻവശത്തെയും നാല് കിടപ്പു മുറികളുടെയും കതകുകൾ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്, കോട്ടയത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷർട്ടിടാത്ത ഒരാൾ വീടിനകത്ത് കയറുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.ഒരാഴ്ചയായി സേവ്യറും, ഭാര്യ ലീലാമ്മയും സമീപത്തുള്ള തറവാട് വീട്ടിൽ അച്ചൻ വർഗീസിനൊപ്പമാണ് രാത്രിയിൽ തമാസിക്കുന്നത്.