കോഴിക്കോട്: ഒരാഴ്ച മുൻപാണ് കുട്ടിയെ കാണാതായത്. മുക്കം പൊലീസ് കോയമ്ബത്തൂരിലേക്ക് തിരിച്ചു. റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 10 മണിക്കാണ് ഡാൻസ് പഠിക്കാൻ എന്നു പറഞ്ഞു സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായ 14 വയസ്സുകാരി വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം ആരോപിച്ചിരുന്നു.