
കോഴിക്കോട്: കോഴിക്കോട് വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശി ജാസിർ തങ്ങളുടെ മകൻ സയിദ് അഹമ്മദ് മുഹാജിർ ആണ് മരണപ്പെട്ടത്.രാവിലെ മാതാവിൽ നിന്ന് മുലപ്പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞിനെ, കുറച്ചുസമയം കഴിഞ്ഞ് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത രീതിയിൽ കണ്ടെത്തുന്നത്.
പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ ചോമ്പാല പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.