Banner Ads

നടൻ ശ്രീനാഥ് ഭാസി നിയമക്കുരുക്കിൽ

നടൻ ശ്രീനാഥ് ഭാസി നിയമക്കുരുക്കിൽ. ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ആണ് ശ്രീനാഥ് ഭാസി മാധ്യമ പ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത് എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇടപെട്ട സിനിമയുടെ നിർമാതാവിനോട് ഭാസി അക്രമസക്തനായി പെരുമാറിയെന്നും പരാതിയിൽ പറയുന്നുണ്ട്. പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ച ശ്രീനാഥ് ഭാസിക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു. ഇന്റർവ്യൂ നടക്കുന്നതിന്റെ ഇടയിൽ ക്യാമറ ഓൺ ആണെന്നുള്ള ബോധ്യം വന്നതിനാൽ ഉപദ്രവിക്കാൻ മുതിരാതെ ക്യാമറമാനോട് ഓഫ് ചെയ്യാൻ ആക്രോശിച്ചു. അതിന് ശേഷം യാതൊരു മാന്യതയും കൂടാതെ കേട്ടാൽ അറപ്പുളവാകുന്ന സഭ്യമല്ലാത്തെ രീതിയിൽ തെറി വിളികുകെയും ചെയ്തു. എന്നാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ടേ കേസിൽ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന തരത്തിലുള്ള രീതിയിലാണ് കാര്യങ്ങൾ മുൻപോട്ട് പോകുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *