പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെുടെ റിമാന്‍ഡ് റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് അതില്‍ ഏറ്റവും ഗൗരവമുള്ളത്. കേരളത്തില്‍ നിന്നും കസ്റ്റഡിയിലായ ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ ഗുരുതര പരാമര്‍ശമുള്ളത്. ഈ വര്‍ഷം ജൂലൈ മാസത്തില്‍ ബീഹാറില്‍ വച്ച് പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുപിയില്‍ നിന്നുള്ള ചില നേതാക്കളെ വധിക്കാനും പദ്ധതിയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. ഇതിനായി പരിശീലനം നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഷഫീഖ് അവിടുത്തെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തില്‍ 120 കോടി രൂപ ഭീകരപ്രവര്‍ത്തനത്തിനായി വിദേശത്ത് നിന്നും സമാഹരിച്ചുവെന്നാണ് ഇഡി പറയുന്നത്. ഇതിന്റെ തെളിവുകള്‍ ശേഖരിച്ചതായും ഇഡി വ്യക്തമാക്കുന്നു.