ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപെട്ടയിടങ്ങളിൽ അതി ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. മഴയുടെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്,കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. നാളെ 4 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട്.
കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാ – ഒഡിഷ തീരത്തിന് അടുത്ത് ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഛത്തിസ്ഗഡിന് മുകളില്‍ ചക്രവാതചുഴിയായി ശക്തി കുറഞ്ഞത് ഇതുമൂലമാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നത്.