എകെജി സെന്റര്‍ അക്രമണക്കേസില്‍ ഗൂഢാലോചനയില്‍ വ്യക്തത വരുത്താന്‍ ക്രൈംബ്രാഞ്ച്. സംഭവത്തില്‍ പ്രതി സഞ്ചരിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വെല്ലുവിളി. ഗൂഢാലോചനയില്‍ ആരെല്ലാം പങ്കാളികളാണ്, ഡിയോ സ്‌കൂട്ടര്‍ എവിടെയാണ് തുടങ്ങിയ വിവരങ്ങളാണ് ജിതിനില്‍ നിന്നും അറിയാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ജിതിന് സ്‌കൂട്ടറെത്തിച്ച് നല്‍കിയ സ്ത്രീയെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീയെ ജിതിന് ഒപ്പമിരുത്തി ചോദ്യം ചെയ്യുന്നതോടെ ഡിയോ സ്‌കൂട്ടര്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരുമെന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. ഈ സ്ത്രീയെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.