എറണാകുളം: കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളത്ത് നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത് ആന്ധ്രപ്രദേശിലെ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നാണ് .ഇന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന എറണാകുളം-ഹതിയ ധാർതി അബാ എക്സ്‌പ്രസ്,
ഏഴുമണിക്ക് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്, തിരുനെല്‍വേലി-പുരുലിയ എക്സ്‌പ്രസ് എന്നിവയുടെ സർവീസുകളാണ് റദ്ദാക്കിയത്.
ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിലും തെലുങ്കാനയിലുമായ് 27 മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.