Banner Ads

സൈബർ തട്ടിപ്പിൽ 300 കോടി നഷ്ടം!! 263 പേർ അറസ്റ്റിൽ; ഓപ്പറേഷൻ സൈ ഹണ്ട് വിപുലീകരിക്കുന്നു

സംസ്ഥാനത്ത് 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പുകൾ നടന്നതായി കേരള പോലീസ് സ്ഥിരീകരിച്ചു. കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങൾ സൈബർ തട്ടിപ്പുകളുടെ കേന്ദ്രമായി മാറിയെന്നും കോഴിക്കോട് ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും പോലീസ് വെളിപ്പെടുത്തി. തട്ടിപ്പുകാരെ പിടികൂടാനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുമായി പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ സൈ ഹണ്ടി’ന്റെ ഭാഗമായി ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.