വസ്ത്രത്തിൽ തുന്നിച്ചേർത്ത പോക്കറ്റുകൾ: ഹമദ് എയർപോർട്ടിൽ 3.7 കിലോ മയക്കുമരുന്ന് കടത്ത് ശ്രമം
Published on: November 15, 2025
ഖത്തറിന്റെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വസ്ത്രങ്ങളിൽ രഹസ്യമായി തുന്നിച്ചേർത്ത പോക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ 3.7 കിലോഗ്രാം ഹാഷിഷും മെത്താംഫെറ്റാമൈനും പിടികൂടി. യാത്രക്കാരിയായ വിദേശ വനിതയെ കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്തു.