
അമേരിക്കയിലെ കാലിഫോർണിയയിൽ മിൽപിറ്റാസിൽ ഒരേ അപ്പാർട്ട്‌മെന്റ് കോംപ്ലക്സിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അടുത്ത സുഹൃത്തായ മലയാളി യുവതി അറസ്റ്റിൽ. തൃശൂർ മണ്ണുത്തി സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം മൂന്നിലവ് സ്വദേശിനിയായ അനിത (32) എന്ന യുവതിയെ മിൽപിറ്റാസ് പോലീസ് കസ്റ്റഡിയിലെടുത്തു.