Banner Ads

അലമാരയ്ക്കുള്ളിൽ കുടുങ്ങി 4 വയസ്സുകാരിക്ക് ദാരുണാന്ത്യം;ന്യൂ ജേഴ്‌സിയെ കണ്ണീരിലാഴ്ത്തിയ മേരി ജെയ്ൻ

1957 ഫെബ്രുവരിയിൽ ന്യൂ ജേഴ്‌സിയിലെ ബെൽമാവറിൽ നിന്ന് കാണാതായ നാലുവയസ്സുകാരി മേരി ജെയ്ൻ ബാർക്കറുടെ (Mary Jane Barker) ദുരന്തകഥ. ഏഴുദിവസം നീണ്ട, ആയിരത്തിലധികം പേർ പങ്കെടുത്ത തിരച്ചിലിനൊടുവിൽ, മേരിയുടെ മൃതദേഹം സ്വന്തം അമ്മാവൻ്റെ പണിതീരാത്ത വീടിന്റെ അലമാരയ്ക്കുള്ളിൽ നിന്ന് കണ്ടെത്തി. കളിക്കുന്നതിനിടെ അലമാരയ്ക്കുള്ളിൽ കുടുങ്ങിപ്പോയ കുഞ്ഞ്, പട്ടിണിയും നിർജ്ജലീകരണവും ഭയവും മൂലം തൻ്റെ നാലാം പിറന്നാൾ ദിനത്തിൽ മരണപ്പെട്ടു എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഈ ദുരന്തം, അക്കാലത്തെ അലമാരകളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന് കാരണമായി.