
സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബിവ്റേജസ് കോർപറേഷനിൽനിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സർക്കാരിന് നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയർത്തിയാൽ മദ്യവില വർധിപ്പിക്കേണ്ടിവരുമെന്ന് ബവ്കോ നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു.