തോല്‍പ്പെട്ടി എക്‌സൈസ് ചെക്പോസ്റ്റില്‍ നടന്നുവരുന്ന സംയുക്ത വാഹന പരിശോധനയില്‍ അരക്കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്‌സൈസ് ചെക്പോസ്‌റ് പാര്‍ട്ടിയും ചേര്‍ന്ന് നടത്തുന്ന പരിശോധനയിലാണ് കുഴല്‍ പണം പിടിച്ചെടുത്തത്. ഇന്ന് രാവിലെ അഞ്ചരയോടെ, ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട് പോകുന്ന സാം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന കോണ്‍ട്രാക്ട് കാരിയേജ് ബസിലെ യാത്രക്കാരന്റെ കൈവശം നിന്നാണ് കുഴല്‍പ്പണം കണ്ടത്തിയത്. തമിഴ്നാട് മധുര സ്വദേശിയായ വിജയ്ഭാരതിയുടെ കൈവശം മതിയായ രേഖകളില്ലാതെ അരക്കോടിയോളം രൂപ കണ്ടെത്തുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍ നേതൃത്വം നല്‍കി. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ന്മാരായ ജിനോഷ് പി ആര്‍, ലത്തീഫ് കെ എ0, സിവില്‍ എക്‌സൈസ് ഓഫീസര്‍ന്മാരായ എ. ദിപു, അര്‍ജുന്‍ എ0, സാലി0. ഇ, വിപിന്‍ കുമാര്‍ പി. വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രവീജ ജെ. വി എന്നിവർ പങ്കെടുത്തു.