Banner Ads

ഓരോ മിനിറ്റിലും; നിലയ്ക്കല്‍-പമ്ബ റൂട്ടില്‍ കെ.എസ്.ആർ.ടി.സി സർവീസ്

ശബരിമല:അയ്യപ്പഭക്തർക്കായി നിലയ്ക്കല്‍-പമ്ബ റൂട്ടില്‍ ഓരോ മിനിറ്റിലും യാത്ര സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി.ആദ്യഘട്ടത്തില്‍ 383 ബസുകളും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും സർവീസ് നടത്തുന്നത്. 192 ബസുകളാണ് ചെയിൻ സർവിസിനായി പമ്ബയിലെത്തിച്ചിട്ടുള്ളത്.കൂടാതെ തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പമ്ബയിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്ബയിലെത്തിക്കുന്നതിന് സ്‌പെഷല്‍ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.ലോ ഫ്ലോർ എ.സി, ലോ ഫ്ലോർ നോണ്‍ എ.സി. ബസുകള്‍ ഉള്‍പ്പെടെയാണിത്. വലിയ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലില്‍ പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി. ബസില്‍ വേണം പമ്ബയിലെത്താൻ.പാർക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ രണ്ട് മിനി ബസുകള്‍ സർവീസ് നടത്തുo

Leave a Reply

Your email address will not be published. Required fields are marked *