അരൂർ: വീടിനു പുറത്തുള്ള മോട്ടോറുകളാണ് സ്ഥിരം മോഷ്ടിക്കപ്പെടുന്നത്. രാപകല്‍ വ്യത്യാസമില്ലാതെയാണ് മോട്ടോറുകള്‍ മോഷണം പോകുന്നത്.കഴിഞ്ഞമാസം ഏഴാം വാർഡില്‍ മുട്ടത്ത് രാജേഷിന്റെ മോട്ടോർ പമ്ബ് നഷ്ടപ്പെട്ടു. അരൂർ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെ മോഷ്ടാവിനെ പിടികൂടാൻ സാധിച്ചിട്ടില്ല.
രണ്ടുദിവസം മുമ്ബ് മൂന്ന് അപരിചിതർ എത്തിയതായും മോട്ടോർ നഷ്ടപ്പെട്ട മുക്കമ്ബത്ത് വീട്ടില്‍ ആനന്ദാമ്മ പറഞ്ഞു. രാവിലെ തൊഴിലുറപ്പിന് പോയ ശേഷം തിരികെ അഞ്ചുമണിക്ക് വന്നപ്പോഴാണ് മോട്ടോർ നഷ്ടപ്പെട്ടതായി ആനന്ദാമ്മ തിരിച്ചറിഞ്ഞത്.കഴിഞ്ഞദിവസം അരൂർ അഞ്ചാം വാർഡില്‍ ആട്ടുവള്ളി ക്ഷേത്രത്തിന് സമീപമുള്ള നാലു വീടുകളിലെ മോട്ടോർ പമ്ബുകളാണ് മോഷണം പോയത്.
ഒരെണ്ണം പകല്‍ സമയത്താണ് നഷ്ടപ്പെട്ടത്. മുക്കമ്ബത്ത് ആനന്ദാമ്മയുടെയും നെടുമുറിയില്‍ രതിക്കുട്ടിയുടെയും ദേവസ്വം ചിറയില്‍ രവീന്ദ്രൻ പിള്ളയുടെയും പമ്ബുകളാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടതായി പരാതി ഉയർന്നത്. നാട്ടുകാരോട് ജാഗ്രത പാലിക്കാൻ പൊലീസ് പറഞ്ഞു