
പത്തനംതിട്ട :മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങള്‍ ആണ് ഇത്തവണ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീര്‍ത്ഥാടന കാലത്തിന് തുടക്കമാകും.തിരക്ക് കൂടുതല്‍ ഉള്ള സമയത്ത് ഭക്തര്‍ക്ക് വിശ്രമിക്കാന്‍ പമ്ബയില്‍ കൂടുതല്‍ നടപ്പന്തലുകള്‍ സജ്ജീകരിച്ചിട്ടുണ്.
അധികമായി ആറ് നടപ്പന്തല്‍ സജ്ജമാക്കി. ജര്‍മന്‍ പന്തലും തയ്യാറാണ്. 8,000 പേര്‍ക്ക് പമ്ബയില്‍ സുരക്ഷിതമായി നില്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.ദര്‍ശനം സമയം 16ല്‍ നിന്ന് 18 മണിക്കൂറാക്കി ഉയര്‍ത്തി. ദിവസവും 80,000 പേര്‍ക്കും വെര്‍ച്ച്‌വല്‍ ക്യൂ വഴി 70000 പേര്‍ക്കും ദര്‍ശന സൗകര്യം സാധ്യമാകും നിലവിൽ സ്‌പോട് ബുക്കിങ് ഇല്ല.
പകരം നേരിട്ട് എത്തുന്നവര്‍ക്ക് ബുക്ക് ചെയ്യാന്‍ പമ്ബ, വണ്ടിപ്പെരിയാര്‍, എരുമേലി എന്നീ മൂന്നിടങ്ങളില്‍ തത്സമയം ഓണ്‍ലൈന്‍ കൌണ്ടറുകള്‍ ഉണ്ടാകും.പാര്‍ക്കിങ്ങിനു നിലയ്ക്കലിന് പുറമെ എരുമേലിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ ഇത്തവണ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. സുരക്ഷയ്ക്ക് 13,500 പോലീസുകാരുടെ സേവനം. പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല