
ഷൊർണൂർ: കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്ന തടവുപുള്ളി ഷൊർണൂർ തീവണ്ടിയില്‍നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടന്നുപോയ മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിലാണ് സംഭവം.കാസർകോട്ടുനിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോയ തടവുപുള്ളി സനീഷാണ് ഓടുന്ന തീവണ്ടിയില്‍ നിന്ന് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേല്‍പ്പാലത്തിലെത്തിയപ്പോള്‍ പുഴയിലേക്ക് ചാടിയത്.
പാലം അടുക്കാറായപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്നുപറഞ്ഞ പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് പോലീസുകാർ അഴിച്ചുകൊടുത്തു. വാതിലിന് സമീപമായിരുന്നു അവരപ്പോള്‍. പാലത്തിന് മുകളിലെത്തിയതോടെ പ്രതി പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസുകാരും ഉടനെ പുറകെചാടി പ്രതിയെ പിടികൂടുകയായിരുന്നു.ആലുവ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോയ പ്രതിക്ക് രണ്ട് പോലീസുകാരാണ് അകമ്ബടിയായി ഉണ്ടായിരുന്നത്.പാലത്തിന് മുകളില്‍ തീവണ്ടിക്ക് വേഗം കുറവാണ്. ഇത് മനസ്സിലാക്കിയാണ് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചത്. പുഴയില്‍ വെള്ളം കുറവായതിനാല്‍ പ്രതിയെ പോലീസുകാർക്ക് പിടികൂടാനായി. വെള്ളത്തില്‍വെച്ച് പ്രതിക്ക് അപസ്മാരബാധയുമുണ്ടായി. ഇയാളെ തൃശ്ശൂർ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.