
ഹൈദരാബാദ്: കാമുകിയെ അമേരിക്കയിലേക്ക് അയച്ചതില്‍ കോപിതനായ യുവാവ് പെണ്‍കുട്ടിയുടെ പിതാവിനു നേരെ വെടിവെച്ചു.വെടിവെപ്പില്‍ വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റ കാമുകിയുടെ പിതാവ് രേവന്ദ് ആനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എയർ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച പ്രതിയായ ബല്‍വീന്ദർ സിങ്ങിനെ (25) ഹൈദരാബാദ് സരൂർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു.
പിതാവ് പെണ്‍കുട്ടിയെ അമേരിക്കയിലേക്ക് അയച്ചതാണ് യുവാവിനെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബല്‍വീന്ദർ സിങ് പെണ്‍കുട്ടിയുടെ പിതാവുമായി വാഗ്വാദത്തില്‍ ഏർപ്പെടുകയും തുടർന്ന് വെടിവെക്കുകയുമായിരുന്നു.ബന്ധത്തെച്ചൊല്ലി ബല്‍വീന്ദർ നേരത്തെ തന്നോട് വഴക്കിട്ടിരുന്നതായി രേവന്ദ് ആനന്ദ് പൊലീസിനു നല്കിയ പരാതിയില്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബല്വീന്ദറിനെതിരെ സെക്ഷൻ 109 (കൊലപാതകശ്രമം), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകള്‍, ആയുധ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തു.ബല്‍വീന്ദർ സിങ് എയർ ഗണ്ണുമായി കോംപ്ലക്സിനുള്ളില്‍ പ്രവേശിക്കുന്നതും വെടിവെച്ച ശേഷം രക്ഷപ്പെടുന്നതും കെട്ടിടത്തില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്