Banner Ads

പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം ; സിപിഎം നേതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തില്ല

ചേലക്കര : യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടം പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന സിപിഎം നേതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. പോലീസിന്റെ പ്രാഥമിക നിഗമനം  ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്നാണ്. പോലീസിന്റെ വിലയിരുത്തൽ കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ്.

കേസ് ചാർജ് ചെയ്താലും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍.  ഈ സാഹചര്യം നിലനിൽക്കെ സിപിഎം നേതാക്കളുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മാത്രം തുടര്‍നടപടിയെന്ന നിലപാടിലാണ് പോലീസ് ഉള്ളത്. ഇന്ന് നിയമപദേശം തേടിയതിന് ശേഷം കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *