Banner Ads

റെയില്‍വേ സ്‌റ്റേഷനുകളില്‍നിന്നുള്ള പാര്‍സല്‍ സര്‍വിസ് നിര്‍ത്തലാക്കുന്നു

കുറ്റിപ്പുറം : കുറ്റിപ്പുറം, പരപ്പനങ്ങാടി, പട്ടാമ്ബി, താനൂർ, കൊയിലാണ്ടി,വടകര, കാഞ്ഞങ്ങാട് എന്നീ സ്‌റ്റേഷനുകളില്‍ നവംബർ ഒന്നുമുതല്‍ പാര്‍സല്‍ സര്‍വിസ് ഉണ്ടാവില്ല.കൂടാതെ ഈ മുതൽഅഞ്ചു മിനിറ്റില്‍ കൂടുതല്‍ ട്രെയിൻ നിര്‍ത്തുന്ന സ്‌റ്റേഷനുകളില്‍ മാത്രമേ ഇനി മുതൽ പ്രധാനമായും പാര്‍സല്‍ സര്‍വിസ് ഉണ്ടാവുകയുള്ളു.

ഇതോടെ ഈ പത്ത് സ്‌റ്റേഷനുകളില്‍നിന്ന് ചരക്കുസാധനങ്ങള്‍ കയറ്റാനോ ഇറക്കാനോ കഴിയില്ല. ഈ സ്‌റ്റേഷനുകളില്‍ പാര്‍സല്‍ സര്‍വിസ് നിര്‍ത്തിയ വിവരം റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.പാര്‍സല്‍ സര്‍വിസിനെ ആശ്രയിച്ചു ജീവിക്കുന്ന പോര്‍ട്ടര്‍മാരുടെയും അവരെ സഹായിക്കുന്ന മറ്റു പോര്‍ട്ടര്‍മാരുടെയും അവസ്ഥ ഇതോടെ പ്രയാസത്തിലാകും. പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയത് കുറ്റിപ്പുറം സ്‌റ്റേഷന്റെ വരുമാനത്തെയും വികസനത്തെയും ബാധിക്കുമെന്ന് യാത്രക്കാർ പറയുന്നു. എന്തിരുന്നാലും കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഒരു ദിവസം 30ഓളം പാർസലുകളാണ് കയറ്റിയയക്കുന്നത്.

ഇത് സ്റ്റേഷന് നല്ല വരുമാനമായിരുന്നു.എടപ്പാള്‍, പൊന്നാനി, ആനക്കര,ചങ്ങരംകുളം,എന്നിവിടങ്ങളിലെ ആളുകള്‍ പാർസല്‍ സർവിസിനായി ആശ്രയിച്ചിരുന്നത് കുറ്റിപ്പുറം, പട്ടാമ്ബി സ്റ്റേഷനുകളെയാണ്. ഇവിടെ പാർസല്‍ സർവിസ് നിർത്തുന്നതോടെ ജനങ്ങള്‍ തിരൂർ, ഷൊർണൂർ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരും.

 

Leave a Reply

Your email address will not be published. Required fields are marked *