Banner Ads

പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല

കണ്ണൂർ :തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയില്‍ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച്‌ പതിനഞ്ചാമത്തെ ദിവസമാണ് ദിവ്യയുടെ കോടതി വിധി വരുന്നത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. ജില്ലാ കളക്ടറും,സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എഡിഎമ്മിനെ അപമാനിക്കാൻ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച്‌ എത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതും കൂടാതെ യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്.

Leave a Reply

Your email address will not be published. Required fields are marked *