Banner Ads

പി.പി ദിവ്യ അകത്തോ.? പുറത്തോ.? ; കോടതി വിധി നാളെ

ദിവ്യയ്ക്ക് ജാമ്യം ലഭിക്കുമോ? ജാമ്യം നിഷേധിച്ചാല്‍ ഉടൻ അറസ്റ്റുണ്ടാകുമോ? ജാമ്യം ലഭിച്ചാല്‍ ഒളിവു ജീവിതം അവസാനിപ്പിച്ചു ദിവ്യ പുറത്തുവരുമോ തുടങ്ങി വിധി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍കവെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്.

നാളെ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപനം നടത്തുക.കീഴ്കോടതി ജാമ്യം നിഷേധിച്ചാല്‍ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കാം. എന്നാല്‍ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചാല്‍ പൊലിസിന് ഉടൻ അറസ്റ്റു ചെയ്യാം.കോടതി നിർദ്ദേശപ്രകാരം ജയിലില്‍ അയക്കും എന്നാല്‍ അറസ്റ്റിന് മുൻപ് ദിവ്യയ്ക്ക് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാം.

എന്നാല്‍ അഥവാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചാല്‍ ദിവ്യയ്ക്കെതിരെയുള്ള അറസ്റ്റ് നീങ്ങിക്കിട്ടും എന്നാല്‍ ദിവ്യ കോടതി പറയുന്ന ജാമ്യ വ്യവസ്ഥകള്‍ പാലിക്കേണ്ടി വരും.ഇതിനു ശേഷം കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും . ജാമ്യഹരജിയില്‍ വിധി വരുന്നതുവരെ ദിവ്യ ഒളിവില്‍ തുടരാനാണ് സാദ്ധ്യത.ജാമ്യം നിഷേധിക്കപ്പെട്ടാലും അറസ്റ്റു ചെയ്യാതെ ദിവ്യ യ്ക്ക് മജിസ്ട്രേറ്റിന് മുൻപില്‍ കീഴടങ്ങാൻ പൊലിസ് അവസരമൊരുക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *