ഗ്വാളിയോർ:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മകനെ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് പിതാവ് ഹസൻ ഖാൻ കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗ്വാളിയോർ പുരാനി കന്റോണ്‍മെന്റ് പൊലീസ് ഹസൻ ഖാനെ അറസ്റ്റ് ചെയ്തു.ദുശ്ശീലങ്ങള്‍ കാരണം കുടുംബവുമായുള്ള ബന്ധം വഷളായി.
ഇത് വഴക്കുകള്‍ക്കും സംഘർഷങ്ങള്‍ക്കും ഇടയാക്കി. നിരാശനായ ഹസൻ ഖാൻ ഇർഫാനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു. അർജുൻ എന്ന ഷറഫത്ത് ഖാൻ, ഭീം സിംഗ് പരിഹാർ എന്നിവർക്ക് കൊല്ലാൻ ക്വട്ടേഷൻ നല്‍കിയത്. 50,000 രൂപയും നല്‍കുകയും . ഒക്ടോബർ 21ന് ബദ്നാപുര – അക്ബർപൂർ കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇർഫാനെ ഹസൻ എത്തിക്കുകയായിരുന്നു.
അവിടെ വെച്ച് കൊലയാളികള്‍ പതിയിരുന്ന് വെടിവെച്ചു കൊന്നു. തലയിലേക്കും നെഞ്ചിലേക്കും ഒന്നിലധികം തവണ വെടിയുതിർത്തു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു .ഇർഫാൻ ഖാൻ മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്നു. ഗ്വാളിയോർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
നിരവധി പേരെ ചോദ്യംചെയ്തെങ്കിലും പൊലീസിന് ആദ്യം കൊലയാളികള്‍ ആരെന്ന് മനസ്സിലായില്ല.ഹസൻ ഖാന്റെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പൊലീസ് ശ്രദ്ധിച്ചതോടെയാണ് കേസിന്റെ വഴിത്തിരിവിന് ഇടയയാത്