Banner Ads

ഉദ്യോഗസ്ഥരുടെ അനാസ്ഥ; വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ:ചെറുതന നടുവിലേ പോച്ച വടക്ക് ദേവസ്വം തുരുത്ത് പാടശേഖരത്തിനു സമീപത്തെ ചിറയിലാണു രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് ചിറയിലേക്ക് വൈദ്യുത കമ്പി പൊട്ടിവീണത്.എന്നാൽ കമ്പി പൊട്ടി വീണ കാര്യം അധികൃതരെ അറിയിച്ചിട്ടും കമ്പി നീക്കുകയോ ഫ്യൂസ് ഊരുകയോ ചെയ്തില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫാണ് (62) മരിച്ചത്.

വൈദ്യുത ബോർഡിനെ അറിയിച്ചപ്പോൾ നാട്ടുകാരോട് തന്നെ ഫ്യൂസൂരാൻ ആവശ്യപ്പെട്ടുകയായിരുന്നു. എന്നാൽ ഊരിയ ഫ്യൂസ് മാറിപ്പോവുകയായിരുന്നു എന്ന കെ സ് ഇ ബി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് അറിയാതെ രാവിലെ ഒൻപതോടെ കൃഷിയൊരുക്കത്തിനായാണ് ബെന്നി പാടത്തേക്ക് എത്തിയത്.

ലൈൻ പൊട്ടിവീണത് അറിഞ്ഞെങ്കിലും വൈദ്യുതി വിഛേദിച്ചിട്ടുണ്ടെന്ന് കരുതി പാടത്തേക്ക് ഇറങ്ങുകയായിരുന്നു അദ്ദേഹം. ബെന്നിക്ക് ഷോക്കേൽക്കുന്നത് കണ്ട് സമീപത്തു പമ്പിങ് നടത്തിയിരുന്ന ദേവസ്വം തുരുത്ത് വിബീഷ് ഓടിയെത്തി ഉടുവസ്ത്രം ചുറ്റി കമ്പി വലിച്ചു നീക്കിയെങ്കിലും രക്ഷിക്കാനായില്ല.

ഇതിനു മുൻപ് തന്നെ വൈദ്യുതക്കമ്പി പൊട്ടിവീണതു ദേവസ്വം തുരുത്ത് പാടശേഖര സമിതി സെക്രട്ടറി ഗ്രിഗറി ജോർജാണു വൈദ്യുതി ബോർഡ് ഓഫിസിൽ അറിയിചിരുന്നു.എന്നാൽ പല തവണ വിളിച്ചപ്പോഴാണു പ്രതികരിച്ചതെന്നും ആരെയെങ്കിലും വിളിച്ചു ഫ്യൂസ് ഊരാനായിരുന്നു നിർദേശമെന്നും ഗ്രിഗറി പറഞ്ഞിരുന്നു.

ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വിളിച്ചപ്പോൾ, മറ്റു സ്ഥലങ്ങളിലും പരാതി പരിഹരിക്കാൻ പോകേണ്ടതിനാൽ പിന്നീടു വരാമെന്നായിരുന്നു മറുപടി. രണ്ടു മണിക്കൂറിനു ശേഷമാണ് അപകടമുണ്ടായതെന്നും ഗ്രിഗറി പറഞ്ഞു.കൂടാതെ ഇവിടെ ഒട്ടേറെപ്പേർ താമസിക്കുന്ന സ്ഥലമാണെന്നു പ്രത്യേകം പറഞ്ഞിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *