Banner Ads

കേരളത്തില്‍ ഒരാഴ്ച കൂടി മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്

തിരുവനന്തപുരം; പക്ഷേ കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉയർന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ നാളെ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ടു ഈ സാഹചര്യത്തിലാണ് കേരളത്തില്‍ മഴ സാധ്യത ശക്തമായി തുടരുന്നത്.വടക്കൻ ആൻഡമാൻ കടലിനു മുകളിലും ഒക്ടോബർ 20 ഓടെ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് ഒക്ടോബർ 22 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നുംകാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ / ഇടത്തരം മഴക്കു സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *