Banner Ads

നെന്മാറ കരിമ്ബാറ കോപ്പന്‍ കുളമ്ബില്‍ വൻ കൃഷിനാശം വരുത്തി കാട്ടാനകള്‍

പാലക്കാട്:കോപ്പന്‍കുളമ്ബ് സ്വദേശികളായ എ. മോഹനകൃഷ്ണന്‍, പാര്‍വതി വടക്കന്‍ചിറ, കരിമ്ബാറ സ്വദേശി ബലേന്ദ്രന്‍. എന്നിവരുടെ വാഴ കൃഷിയാണ് മോഴയാനയും പിടിയാനയും ചേര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ എത്തി നശിപ്പിച്ചത്.വീട്ടുവളപ്പുകളോട് ചേര്‍ന്ന 150 ഓളം കുലച്ച നേന്ത്രവാഴകളും നിരവധി തെങ്ങിന്‍ തൈകളും തെങ്ങുകളും കാട്ടാനക്കലിയില്‍ ഇല്ലാതായി.അയല്‍ക്കാരെ വിളിച്ചുകൂട്ടി ബഹളം വച്ചെങ്കിലും ആന തൊട്ടടുത്ത പറമ്ബിലേക്ക് മാറിനിന്നു.രാവിലെ ആറുമണിയോടെയാണ് സംഭവം.

രാവിലെ ആറുമണിയോടെ പശുവിനെ കറക്കാൻ മോഹൻ വീടിന്റെ പിന്‍വശത്ത് നായ കുരക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് കാട്ടാനകള്‍ പകല്‍ വെട്ടത്തിലും വീട്ടുവളപ്പിലെ വാഴകള്‍ തിന്നു നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസിയായ എന്‍.സി. ജയന്‍, ടാപ്പിംഗ് തൊഴിലാളിയായ സി.വി. ബിനു, മഞാംകുടി തങ്കച്ചന്‍, എ. മോഹനന്‍, വേണുഗോപാലന്‍, രാധാകൃഷ്ണന്‍, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് ഓലപ്പടക്കം പൊട്ടിച്ചും ഒച്ചവെച്ചും ആനകളെ ഓടിച്ചത്.ആനയെ ഓടിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് നിലത്ത് വീണ് നിസാര പരുക്കുപറ്റി. ആനയ്ക്ക് ഒപ്പം പടക്കവുമായി ഓടിയ ജയന്‍, ബിനു എന്നിവര്‍ക്ക് നേരെ മോഴയാന തിരിഞ്ഞുനിന്ന് ചിന്നംവിളിച്ചു ഓടിച്ചിരുന്നു. കൂടെയുണ്ടായിരുന്നവരുടെ ബഹളത്തെ തുടര്‍ന്നാണ് ആന ആക്രമിക്കാതെ ഓടി മറഞ്ഞത്

 


     
                
                

Leave a Reply

Your email address will not be published. Required fields are marked *