കണ്ണൂർ : ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ്,ദേശീയ നിർവാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്.എ.ഡി.എം കെ. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. നേതാക്കൾ പള്ളിക്കുന്ന് ദേശീയപാത ഉപരോധിച്ചത്.ഇതു കാരണം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.പൊലിസ് ഇവരെ അറസ്റ്റു ചെയ്തു നീക്കിയതോടെയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്