
തിരുവനന്തപുരം : ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 2027 ജനുവരി 24ന് കേരളത്തിലൂടെ സർവീസ് നടത്തുന്ന അഞ്ച് എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിടും. കറുകുറ്റി – അങ്കമാലി സെക്ഷനിലെ ബ്രിഡ്ജ് നമ്പർ 161ലും ആലുവ – അങ്കമാലി സെക്ഷനിലെ ബ്രിഡ്ജ് നമ്പർ 176ലും കേടുപാടുകൾ സംഭവിച്ച സ്റ്റീൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഈ നിയന്ത്രണം.
പാലക്കാട് – പൊള്ളാച്ചി – മധുര വഴിയായിരിക്കും ട്രെയിനുകൾ തിരിച്ചുവിടുക. ഇതോടെ കേരളത്തിലെ ഭൂരിഭാഗം സ്റ്റോപ്പുകളും ഈ ദിവസം ഒഴിവാക്കപ്പെടും. തിരുനെൽവേലി – ബിലാസ്പൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (22620) നാഗർകോവിൽ ടൗൺ, തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, തൃശൂർ എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം മധുര, ദിണ്ടിഗൽ, പൊള്ളാച്ചി എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
കന്യാകുമാരി – പൂനെ ജയന്തി ജനത എക്സ്പ്രസ് (16382) തിരുനെൽവേലി, മധുര, ദിണ്ടിഗൽ, പൊള്ളാച്ചി, പാലക്കാട് വഴിയാണ് സർവീസ് നടത്തുക. ഇരണിയൽ മുതൽ ഒറ്റപ്പാലം വരെയുള്ള കേരളത്തിലെ 25 നിശ്ചിത സ്റ്റോപ്പുകൾ (തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ഉൾപ്പെടെ) ഈ ദിവസം ഒഴിവാക്കും. പകരം തിരുനെൽവേലി, മധുര, ദിണ്ടിഗൽ, പൊള്ളാച്ചി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12625) നാഗർകോവിൽ ടൗൺ, തിരുനെൽവേലി, മധുര, ദിണ്ടിഗൽ, പൊള്ളാച്ചി, പാലക്കാട് വഴി തിരിച്ചുവിടും. വർക്കല ശിവഗിരി, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം ഉൾപ്പെടെ 14 സ്റ്റോപ്പുകൾ ഒഴിവാക്കി. തിരുനെൽവേലി, മധുര, ദിണ്ടിഗൽ, പൊള്ളാച്ചി ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.
തിരുവനന്തപുരം നോർത്ത് – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് (12512) കൊല്ലം, പുനലൂർ, ചെങ്കോട്ട, തെങ്കാശി, വിരുദുനഗർ, ദിണ്ടിഗൽ ജംഗ്ഷൻ, പൊള്ളാച്ചി, പാലക്കാട് ജംഗ്ഷൻ വഴിയാണ് തിരിച്ചുവിടുന്നത്. കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, അങ്കമാലി, തൃശൂർ, ഒറ്റപ്പാലം ഉൾപ്പെടെ 13 സ്റ്റോപ്പുകൾ ഒഴിവാക്കും. മധുര, ദിണ്ടിഗൽ, പൊള്ളാച്ചി എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളുണ്ടാകും.
തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (20630) നാഗർകോവിൽ ടൗൺ, തിരുനെൽവേലി, ദിണ്ടിഗൽ, പൊള്ളാച്ചി, പാലക്കാട് വഴി തിരിച്ചുവിടും. വർക്കല ശിവഗിരി, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം ഉൾപ്പെടെ 14 സ്റ്റോപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്.